കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറുടെ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ശനിയാഴ്ച ബംഗളൂരുവിലേക്ക് പോയ സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൃഷ്ണഗിരിക്ക് സമീപം വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ത്ഥിനി ആരോപിച്ചു. പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ കം കണ്ടക്‌ടറായി ജോലി ചെയ്യുന്ന ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത്.
ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം തുടങ്ങി. എന്നാല്‍ പീഡനആരോപണം നിഷേധിച്ച് കണ്ടക്ടറും രംഗത്ത് എത്തി. താന്‍ അന്ന് ഡ്യൂട്ടിയില്‍ ഇല്ലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.
Discussion about this post