കോട്ടയം: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ കൗമാരക്കാരൻ പോലീസ് കസ്റ്റഡിയിൽ. തീക്കോയി-ഈരാറ്റുപേട്ട റൂട്ടിൽ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ ബൈക്കിൽ അഭ്യാസം നടത്തിയ തിരുവനന്തപുരം പൗടിക്കോണം സ്വദേശി ആരോമലാണ് (19) പിടിയിലായത്.
ഈരാറ്റുപേട്ട പോലീസാണ് ആരോമലിനെ കസ്റ്റഡിയിലെടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
ബൈക്കിന്റെ മുൻചക്രം ഉയർത്തിയായിരുന്നു ആരോമലിന്റെ അഭ്യാസം. ആനിയിളപ്പ് മുതൽ നടക്കൽ വരെ ഈ അഭ്യാസം തുടർന്നതായി ബസിൽ ഉണ്ടായിരുന്നവർ പറഞ്ഞു.
Discussion about this post