പയ്യോളി: പാചകവാതകത്തിന്റെ വില അനിയന്ത്രിതമായി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് കെ എസ് കെ ടി യു പയ്യോളി ഏരിയകൺവെൻഷൻ ആവശ്യപ്പെട്ടു. കിഴൂർ എ യു പി സ്കൂളിലെ സി സുരേഷ് ബാബു നഗറിൽ വച്ച് നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് എൻ സി മുസ്തഫ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ വി രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ജോ : സെക്രട്ടറി പി ബാബുരാജ്,
ജില്ലഎക്സിക്യൂട്ടീവ് അംഗം എൻ എം ദാമോദരൻ, ഡി ദീപ, കെ എം പ്രദീപ്കുമാർ, കെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ വി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എൻ സി മുസ്തഫ (പ്രസിഡന്റ്), എൻ വി രാമകൃഷ്ണൻ (സെക്രട്ടറി), ഒ രഘുനാഥ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post