തിരുവനന്തപുരം: 6,72,560 രൂപ പിഴയടയ്ക്കാൻ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എം ജി സുരേഷ് കുമാറിന് നോട്ടിസ്. എം എം മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ കെ എസ് ഇ ബി ബോർഡ് വാഹനം ഉപയോഗിച്ചതിനാണ് പിഴ. കെ എസ് ഇ ബി ചെയർമാനാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
വ്യക്തിപരമായ കാര്യങ്ങള്‍ക്കായി കെഎസ്ഇബി വാഹനമുപയോഗിച്ചു. 48640 കിലോമീറ്ററാണ് യാത്ര ചെയ്തത്. അതിനാല്‍ 6,72,560 രൂപ പിഴ നല്‍കണം. 21 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഈ തുക ശമ്പളത്തില്‍ നിന്ന് ഗഡുക്കളായി ഈടാക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
അതേസമയം, പിഴ ചുമത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, തന്റെ കയ്യില്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും എം ജി സുരേഷ് കുമാര്‍ പറഞ്ഞു. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post