തുറയൂർ: കെ എസ് ഇ ബി സെക്ഷൻ ഓഫീസ് പയ്യോളി അങ്ങാടിയിൽ ആരംഭിക്കണമെന്നും നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യത്തിന് പരിഹാരം ഉണ്ടാവണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റ് വാർഷിക ജനറൽ ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ല പ്രസിഡണ്ട് എം അബ്ദുൾ സലാം ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു.
വീനസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് കെ ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ കെ ബിജു റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ പി ടി ഇബ്രാഹിം വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ടി എം ബാലൻ, മണിയോത്ത് മൂസ്സ, കുഞ്ഞബ്ദുള്ള, ഒതയോത്ത് രാജൻ, ഷംസു കമ്മന പ്രസംഗിച്ചു.
ഭാരവാഹികളായി കെ ടി മുഹമ്മദ് (പ്രസിഡൻ്റ്), കെ കെ ബിജു (ജനറൽ സെക്രട്ടറി), പി ടി ഇബ്രാഹിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.



Discussion about this post