തിരുവനന്തപുരം: കെ എസ് ഇ ബിയില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തി വരുന്ന സമരം നാളെ അവസാനിപ്പിക്കാന്‍ ധാരണയായി. ഇടത് യൂണിയനുകളുടെ സമര സമിതി പ്രതിനിധികളും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും തമ്മിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയത്. സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ ആവശ്യങ്ങള്‍ മന്ത്രി സ്വീകരിച്ചു.
അനിശ്ചിതകാല സമരം സർക്കാരിനെ പ്രതികൂലമായി ബാധിച്ചതിനാലും ഇത് രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉപയോഗിച്ച സാഹചര്യത്തിലുമാണ് ട്രേഡ് യൂണിയനുകൾക്ക് കൂടി സ്വീകാര്യമായ ഒരു ധാരണയിലേക്കെത്താൻ കഴിഞ്ഞ ദിവസം ചേർന്ന മുന്നണി തല യോഗത്തിൽ തീരുമാനമായത്. തുടര്‍ ചര്‍ച്ചയ്ക്കായി ചെയ്യര്മാനെ നിയോഗിച്ചു. നാളെ ഓണ്‍ലൈനായാണ് ചര്‍ച്ച. ഇതിന് ശേഷം സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. എസ്ഐ എസ് എഫിന്റെ സുരക്ഷാ ചുമതല നല്കുന്നതില് യൂണിയനുകള്‍ക്ക് സ്വീകാര്യമായ തീരുമാനം ഉണ്ടാകും.
കഴിഞ്ഞ ദിവസം സമരം തീര്‍ക്കാന്‍ ഫോര്‍മുല ആയി എന്ന് മന്ത്രി പറഞ്ഞിരുന്നു. ഇന്നലെ എ കെ ജി സെന്ററില്‍ സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇളമരം കരീമും, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവരടക്കം ഇടതു മുന്നണി കണ്‍വീനറുടെ സാന്നിധ്യത്തില്‍ സമരം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയിരുന്നു. കെ എസ് ഇ ബി ചെയര്മാന് ഡോ. ബി അശോകിനെ മാറ്റുന്നകാര്യത്തെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലന്നും മന്ത്രി പറഞ്ഞു.
Discussion about this post