തിരുവനവന്തപുരം: മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോക്. കെ എസ് ഇ ബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് സുരേഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി കെ എസ് ഇ ബി ചെയര്‍മാന്‍ രംഗത്തെത്തി.
ചെയര്‍മാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷന്‍റെ പ്രസിഡണ്ട് അടക്കമുള്ളവരുടെ പ്രവൃത്തികള്‍. മന്ത്രിതലത്തില്‍ കെ എസ് ഇ ബിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ചെയര്‍മാന്‍റെ പ്രസ്താവന. ധിക്കാരം പറഞ്ഞാല്‍ അവിടെയിരിക്കെടാ എന്ന് ഏത് ഉദ്യോഗസ്ഥനോടും പറയും.
വൈദ്യുതിമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചുമതല സര്‍ക്കാരിലെ അത്രകണ്ട് സുപ്രധാന ചുമതലയല്ലെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ പ്രസിഡണ്ടിന് നേരെ വിമര്‍ശനമുന്നയിച്ചു. കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ബി അശോക് കുമാര്‍ പറഞ്ഞു.
Discussion about this post