തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും, എം ഡിയുടെ ജീവനക്കാരോടുള്ള പീഡന നയത്തിലും, കോർപ്പറേഷനെ തകർക്കുന്ന നടപടികളിലും പ്രതിഷേധിച്ച് ബീവറേജസ് കോർപ്പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസിന് മുമ്പിൽ ഐ എൻ ടി യു സി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സത്യാഗ്രഹ സമരം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങൽ അജിത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിമാരായ ടി യു രാധാകൃഷ്ണൻ, അഡ്വ. ജി സുബോധൻ, ജി എസ് ബാബു, ഐ എൻ ടി യു സി സീനിയർ നേതാവ് എൻ അഴകേശൻ, കുരീപ്പുഴ വിജയൻ, എ ജേക്കമ്പ്, കെ ജോൺ, എം സി സജീവൻ, ആർ രാഗേഷ്, കലാധരൻ പാലക്കാട്, പ്രഹ്ളാദൻ കെ.തോമസ് ചെറിയാൻ, ടി വി രാമചന്ദ്രൻ, കെ മോഹനൻ, കെ ബി അനിൽകുമാർ, സജീവ് ആശ്രാമം സംസാരിച്ചു സത്യാഗ്രഹം 5 മണിക്ക് സമാപിക്കും.
Discussion about this post