പയ്യോളി: കൃഷിയിൽ പരീക്ഷണം നടത്താൻ പോലീസുകാരും. കേരള സർക്കാർ കാർഷിക വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ‘ കാർഷിക പദ്ധതിയുടെ പ്രചരണത്തിൻ്റെ ഭാഗമായാണ് പോലീസ് സ്റ്റേഷനിലും പയ്യോളി കൃഷിഭവൻ ഉദ്യോഗസ്ഥർ എത്തിയത്.

പയ്യോളി പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ക്യാംപെയ്നിൽ സി ഐ കെ സി സുഭാഷ് ബാബു, കൃഷി ഓഫീസർ അമ്പിളി എലിസബത്തിൽ നിന്നും പച്ചക്കറി വിത്തുകൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് മുഹമിൻ അലി കാർഷിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


Discussion about this post