പയ്യോളി: നഗരസഭ പ്രദേശങ്ങളെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യവുമായി പയ്യോളി കൃഷി വികസന സമിതി രൂപീകരിച്ചു. സമിതിയുടെ ഔപചാരിക ഉദ്ഘാടനവും പച്ചക്കറി തൈ വിതരണവും നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു.
പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
സമിതി പ്രസിഡന്റ് സി കെ മുകുന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ടി സിന്ധു സ്വാഗതവും ദേവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Discussion about this post