കൊയിലാണ്ടി: ‘എല്ലാവരും കൃഷിയിലേക്ക് ‘ എന്ന സന്ദേശവുമായി സി പി ഐ (എം) നേതൃത്വത്തിൽ നടക്കുന്ന സംയോജിത കൃഷിയുടെ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ നടീൽ ഉത്സവം കൊയിലാണ്ടി ഏരിയയിലെ കീഴരിയൂരിൽ നടന്നു. നടീൽ ഉത്സവം ടി പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കൺവീനർ കെ.കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി വിശ്വൻ മാസ്റ്റർ, കെ കെ മുഹമ്മദ്, ടി കെ ചന്ദ്രൻ മാസ്റ്റർ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഗോപാലൻ നായർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല, എ സി ബാലകൃഷ്‌ണൻ, എൻ എം സുനിൽ, ഏരിയാ തല കൺവീനർ കെ ഷിജു, പി കെ ബാബു പ്രസംഗിച്ചു.
‘വിഷുവിന് വിഷരഹിത പച്ചക്കറി’ എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കർഷകർ, കർഷക തൊഴിലാളികൾ, തൊഴിലാളികൾ, യുവാക്കൾ, മഹിളകൾ, വിദ്യാർത്ഥികളടക്കം എല്ലാവരെയും ചേർത്തു പിടിച്ചാണ് കൂട്ടായ്മ വിപുലപ്പെടുത്തുന്നത്.
വിഷുവിന് 150 വിപണന കേന്ദ്രങ്ങൾ ഒരുക്കും. ഫിബ്രവരി 5 ന് മുമ്പ് പ്രാദേശിക നടീൽ ഉത്സവങ്ങൾ പൂർത്തിയാക്കും
Discussion about this post