പയ്യോളി: കെ. റെയിൽ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ല കമ്മറ്റി മെയ് 26ന് കലക്ട്രേറ്റിലേക്ക് നടത്തുന്ന അഭയാർത്ഥി പലായനം വിജയിപ്പിക്കാനും പരിപാടിയിൽ 100 പേരെ പങ്കെടുപ്പിക്കാനും പയ്യോളിയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കെ. റെയിൽ പദ്ധതി യാഥാർത്ഥ്യമായാൽ വീടും സ്ഥലവും നഷ്ടപ്പെടുന്ന ഇരകളുടെ പ്രതീകാത്മകമായാണ് അഭയാർത്ഥി പലായനം സംഘടിപ്പിക്കുന്നത്.
കെ. റെയിൽ വിരുദ്ധ ജനകീയ സമിതി പയ്യോളി മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ ശീതൾ രാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജനറൽ കൺവീനർ ബഷീർ മേലടി, ട്രഷറർ ജിശേഷ് കുമാർ, കൺവീനർമാരായ വേണു കുനിയിൽ, കെ പി സി ശുക്കൂർ, ഏരിയ കമ്മിറ്റി ഭാരവാഹികളായ ബിനീഷ് കോട്ടക്കൽ, പവിത്രൻ മാസ്റ്റർ, കെ കെ സിന്ധു പ്രസംഗിച്ചു.
അഭയാർത്ഥി പലായനത്തിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി മെയ് 25 ന് പന്തം കൊളുത്തി പ്രകടനം നടത്തും.
Discussion about this post