പയ്യോളി: കെ. റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ അനുമതി നല്കിയില്ലെങ്കിലും, കേരള സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറും വരെ സമര രംഗത്ത് ഉറച്ചു നിൽക്കുമെന്ന് കെ. റെയിൽ വിരുദ്ധ ജനകീയ സമിതി വൈസ് ചെയർമാൻ ടി ടി ഇസ്മായിൽ പറഞ്ഞു.
പയ്യോളി – കണ്ണംകുളം ഏരിയ കെ. റെയിൽ വിരുദ്ധ ജനകീയ സമിതി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പയ്യോളി മുൻസിപ്പൽ കമ്മറ്റി ജനറൽ കൺവീനർ ബഷീർ മേലടി അദ്ധ്യക്ഷത വഹിച്ചു. പി എം ഹരിദാസ്, പി എം റിയാസ്, എ പി റസാഖ്, സി പി സദഖത്തുള്ള, ജിശേഷ് കുമാർ, പി വി അഹമ്മദ്, ശീതൾ രാജ്, കെ പി സി ശുക്കൂർ, ഏ പി കുഞ്ഞബ്ദുള്ള, മധു പള്ളിക്കര, സി വി ഹാരിസ് എന്നിവർ പ്രസംഗിച്ചു.
ഏരിയ കമ്മറ്റി ഭാരവാഹികളായി
അശോകൻ അനന്തപുരി (ചെയർമാൻ), കെ പി സി റഹ്മാൻ, സതീശൻ കാഞ്ഞിരോളി (വൈസ് ചെയർമാൻമാർ), എ പി ഷംസു (ജനറൽ കൺവീനർ), പി എം സറീന അസു, എ പി ഇസ്മായിൽ, സി വി ഹാരിസ് (കൺവീനർമാർ,) മൊയ്തീൻ കണ്ണംകണ്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post