പയ്യോളി: കേരളത്തിലെ പ്രകൃതിക്കും, ആയിരക്കണക്കിന് കുടുംബങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തുകയും സംസ്ഥാനത്തെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യാൻ സാധ്യതയുള്ള കെ.റെയിൽ സിൽവർ ലൈൻ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയുടെ വിവിധ പ്രദേശങ്ങളിൽ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിച്ചു.
പയ്യോളി ടൗൺ
കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പയ്യോളി ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക്
മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമ, കൗൺസിലർ പി.എം.റിയാസ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ,
പയ്യോളി കെ.റെയിൽ വിരുദ്ധ ജനകിയ സമിതി ഭാരവാഹികളായ ശീതൾ രാജ്, ബഷീർ മേലടി, വേണു കുനിയിൽ, കെ.പി.സി ശുക്കൂർ , ഏ.സി.അസീസ് ഹാജി, സവാദ് വയരോളി, ടി.പി.കരീം, എം.സി.അബ്ദുറസാഖ് എന്നിവർ നേതൃത്വം നൽകി .
കോട്ടക്കൽ ബീച്ച് റോഡ്
ഡി.പി.ആർ കത്തിക്കുന്നതിൻ്റെ ഭാഗമായി കോട്ടക്കൽ ബീച്ച് റോഡിൽ പ്രകടനത്തിന് ശേഷം നടന്ന പരിപാടിക്ക് നഗരസഭ കൗൺസിലർമാരായ അഷറഫ് കോട്ടക്കൽ, വിലാസിനി നാരങ്ങോളി, ഗിരിജ എന്നിവരും സി.പി. സദഖക്കത്തുള്ള, ജിശേഷ് കുമാർ , അഷറഫ് മുനമ്പത്ത്, അഷറഫ് ദോഫാർ, പ്രവീൺ നടുക്കുടി, ബിനീഷ് കോട്ടക്കൽ, രാമകൃഷ്ണൻ, ഏ.കെ.ഫൈസൽ എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങൽ
കെ റയിൽ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ,കെ റയിൽ സിൽവർ ലൈൻ പദ്ധതി ടി. പി. ആർ കത്തിക്കൽ സമരം ഇരിങ്ങൽ ജവഹർ ഗ്രൗണ്ടിൽ ജനകിയ സമിതി മുൻസിപ്പൽ ട്രഷറർ ജിശേഷ് കുമാർ, ഉദയൻ പയ്യോളി, ബിനീഷ് കോട്ടക്കൽ, ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
തിക്കോടി
ജനവിരുദ്ധ പദ്ധതിയുടെ വിശദ രേഖ കത്തിക്കൽ സമരം തിക്കോടിയിൽ സന്തോഷ് തിക്കോടി ഉൽഘാടനം ചെയ്തു. സജീവൻ, രാഘവൻ അനഘ, നജീബ് ടി.വി. പ്രേമൻ വി.കെ, ജംഷിദലി കഴുക്കയിൽ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post