പയ്യോളി: ചങ്ങനാശേരിയിലെ മാടപ്പള്ളിയിലും, കോഴിക്കോട് കല്ലായിയിലും സിൽവർ ലൈൻ പ്രതിഷേധക്കാരുടെ നേരെ പോലീസ് നടത്തിയ അതിക്രമത്തിലും,
അന്യായമായ അറസ്റ്റിലും പ്രതിഷേധിച്ച് കെ. റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് സമരസമിതി ഭാരവാഹികളായ ഇ കെ ശീതൾ രാജ്, ബഷീർ മേലടി, ജിശേഷ് കുമാർ, വേണു കുനിയിൽ, കെ പി സി ശുക്കൂർ, ഹുസ്സയിൻ മൂരാട്, എ പി ശംസു, രാഷട്രീയ പാർട്ടി പ്രതിനിധികളായ മഠത്തിൽ അബ്ദുറഹിമാൻ, സി പി സദഖത്തുള്ള, കൗൺസിലർമാരായ വി കെ അബ്ദുറഹിമാൻ, പി എം റിയാസ് നേതൃത്വം നൽകി.
Discussion about this post