പയ്യോളി: കെ പി എസ് ടി എ മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തെ പ്രവർത്തന പരിപാടികൾ ഉൾക്കൊളളിച്ച വാർഷിക പ്രവർത്തന കലണ്ടർ പുറത്തിറക്കി. റവന്യൂ ജില്ലാ പ്രസിഡണ്ട് സജീവൻ കുഞ്ഞോത്ത് ഉപജില്ലാ ഭാരവാഹികളായ പി കെ അബ്ദുറഹ്മാൻ, കെ നാസിബ് എന്നിവർക്ക് കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഉപജില്ലാ പ്രസിഡണ്ട് കെ നാസിബ് അധ്യക്ഷത വഹിച്ചു.
ഉപജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ, ആർ പി ഷോഭിദ്, ജെ എൻ ഗിരീഷ്, കെ വി രജീഷ്കുമാർ, പി കൃഷ്ണകുമാർ, ഇ എം ബിന്ദു, എ വിജിലേഷ് എന്നിവർ പ്രസംഗിച്ചു.
Discussion about this post