മേപ്പയ്യൂർ: കെ പി എസ് ടി എ മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനവും, ഇഫ്താർ സംഗമവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ശ്യാംകുമാർ കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി കെ അരവിന്ദനും, വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എൻ ശ്യാംകുമാറിനും ഉപജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഉപജില്ലാ പ്രസിഡണ്ട്. സെക്രട്ടറി എന്നിവർ ചേർന്ന് കൈമാറി.
റവന്യൂ ജില്ലാ തല അധ്യാപക കായിക മേളയിലെ വിജയികൾക്ക് റവന്യൂ ജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണൻ ഉപഹാര വിതരണം നടത്തി.
ഉപജില്ലാ പ്രസിഡണ്ട് കെ നാസിബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗo സജീവൻ കുഞ്ഞോത്ത്, ഉപജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ, എ വിജിലേഷ് പ്രസംഗിച്ചു.
മേലടി എ ഇ ഒ പി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം എം കെ കുഞ്ഞമ്മദ്, സംസ്ഥാന കൗൺസിലർ പി സുനീത, ഇ കെ മുഹമ്മദ് ബഷീർ, കെ ആർ ദിനേശ്, കെ ഹസിത, കെ ശോഭ, കെ കെ ശ്രീജ എന്നിവർക്ക് യാത്രയയപ്പ് നൽകി.
തുടർന്ന് യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും നടത്തി. എടക്കുടി സുരേഷ്ബാബു, ടി സി സുജയ, ആർ പി ഷോഭിദ്, കെ വി രജീഷ് കുമാർ, ജെ എൻ ഗിരീഷ്, യൂത്ത് ഫോറം ഭാരവാഹികളായ
എ കെ അബ്ദുൾ ഹസീബ്, സച്ചിദ് ദാസ്, ജി രാഗേഷ്, എൻ ഫിയാസ്, മനുമോൻ മഠത്തിൽ, മുഹമ്മദ് ഫാസിൽ, ഒ പി റിയാസ്, ടി മുഹമ്മദ് ഷാഫി, പി ബി അദ്വൈത്, പി എൻ യദുകൃഷ്ണൻ, മുഹമ്മദ് റാസിൽ, ബി അശ്വിൻ, മുഹമ്മദ് ഷാദി എന്നിവർ നേതൃത്വം നൽകി.
Discussion about this post