മേപ്പയ്യൂർ: കെ പി എസ് ടി എ മേലടി ഉപജില്ലാ കമ്മിറ്റി ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ നാസിബ് അധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന കമ്മിറ്റി അംഗം എം കെ കുഞ്ഞമ്മത് വിജയികൾക്ക് സമ്മാനദാനം നടത്തി. സംസ്ഥാന കൗൺസിലർ ടി സി സുജയ, റവന്യൂ ജില്ലാ കമ്മിറ്റി അംഗം കെ വി രജീഷ് കുമാർ, വിദ്യാഭ്യാസ ജില്ലാ ട്രഷറർ ആർ പി ഷോഭിദ്, ഇ എം ബിന്ദു പ്രസംഗിച്ചു. ഉപജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം പി ശാരിക നന്ദിയും പറഞ്ഞു.
ക്വിസ്സ് മത്സരത്തിന് വനിതാ ഫോറം അംഗങ്ങളായ എസ് സന്ധ്യ, ടി പി നജ്മ, എം സൈറാബാനു, കെ അനുശ്രീ, നജ്മുന്നിസ, ആർ അഞ്ജു, ഐശ്വര്യ ഗിരീഷ്, പി വി സ്വപ്ന, ജി എസ് സീന, വിപുല, മിനിമോൾ, വിലാസിനി, ആർ എസ് ദീപ നേതൃത്വം നൽകി.
എൽ പി വിഭാഗം: ദേവതീർത്ഥ (നമ്പ്രത്ത്കര യു പി എസ്), മുഹമ്മദ് റസാൻ (കണ്ണോത്ത് യു പി എസ്), അഭിമന്യൂ (നടുവത്തൂർ യു പി എസ്) എന്നിവർ യഥാക്രമം ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു പി വിഭാഗം: ശരണ്യ സായ് (സി കെ ജി എം എച്ച് എസ് ചിങ്ങപുരം -ഒന്നാം സ്ഥാനം), ധ്യാൻനന്ദ് (ജി വി എച്ച് എസ് എസ് മേപ്പയ്യൂർ -രണ്ടാം സ്ഥാനം), എം ജി പാർത്ഥിവ് (ജി എച്ച് എസ് ചെറുവണ്ണൂർ -മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
ഹൈസ്കൂൾ വിഭാഗം: അനന്യ സന്തോഷ് (ജി വി എച്ച് എസ് മേപ്പയ്യൂർ), സി കെ പൂജ (ജി വി എച്ച് എസ് പയ്യോളി), പി ഷെൽന (സി കെ ജി എം എച്ച് എസ് ചിങ്ങപുരം) എന്നിവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹയർ സെക്കണ്ടറി വിഭാഗം: ഡി എസ്
ശരത്കൃഷ്ണ (എസ് വി എ എച്ച് എസ് എസ് നടുവത്തൂർ -ഒന്നാം സ്ഥാനം), പി അഭിനവ് (ബി ടി എം എച്ച് എസ് തുറയൂർ -രണ്ടാം സ്ഥാനം) എന്നിവർ വിജയികളായി.
Discussion about this post