പയ്യോളി: എസ് എസ് എൽ സി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണ്ണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക,നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും അംഗീകാരം നൽകുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ പി എസ് ടി എ മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് മേലടി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
റവന്യൂ ജില്ലാ പ്രസിഡന്റ് സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെയും പൊതു വിദ്യാഭ്യാസത്തെയും സാരമായി ബാധിക്കുന്ന ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് കെ നാസിബ് അധ്യക്ഷത വഹിച്ചു.
ഉപജില്ലാ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ, സംസ്ഥാന കൗൺസിലർമാരായ പി സുനീത, ടി സി സുജയ, റവന്യൂ ജില്ലാ കമ്മിറ്റി അംഗം കെ വി രജീഷ്കുമാർ, എ വിജിലേഷ്, കെ എസ് സജീവ്, ജെ എൻ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
Discussion about this post