കൊയിലാണ്ടി: വിശ്വസിച്ച ആദർശത്തിന്റെ പൂർത്തീകരണത്തിന്നു വേണ്ടി സ്വജീവിതം സമർപ്പിച്ച ത്യാഗധനനായ പൊതുപ്രവർത്തകനായിരുന്നു കെ ജി മാരാർ എന്ന് ബി ജെ പി ദേശീയ സമിതി അംഗം കെ പി ശ്രീശൻ പറഞ്ഞു. എതിരാളികൾ പോലും ആദരവോടെ കണ്ട മാതൃകാ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. ആദിവാസികൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കു വേണ്ടി അദ്ദേഹം നടത്തിയ സമരങ്ങൾ രാഷ്ടീയ കേരളം എന്നും ഓർക്കും. ഋഷിതുല്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഉയർന്ന
വായനയും പഠനവും സമഞ്ചസമായി സമ്മേളിച്ച അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു മാരാർജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ ജി മാരാർ സ്മൃതിദിനം കൊയിലാണ്ടിയിൽ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
Discussion about this post