കൊയിലാണ്ടി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി കരിദിനം ആചരിച്ചു. സംസ്ഥാന വ്യാപകമായി സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് സമരം നടത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കുകയും, കെ പി സി സി ഓഫീസ് ഉൾപ്പെടെ പാർട്ടി സ്ഥാപനങ്ങൾ അക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കരി ദിനം ആചരിച്ചു.

പ്രവർത്തകർ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടി ടൗണിൽ പ്രകടനം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വി വി സുധാകരൻ അധ്യക്ഷത വഹിച്ചു.

സി വി ബാലകൃഷ്ണൻ, പി രത്നവല്ലി ടീച്ചർ, കെ പി വിനോദ് കുമാർ , അഡ്വ. പി ടി ഉമേന്ദ്രൻ , അസ്വ കെ പി നിഷാദ്, മുരളി തോറോത്ത്, നടേരി ഭാസ്ക്കരൻ, കെ വി റീന, രജീഷ് വെങ്ങളത്ത് കണ്ടി, റാഷിദ് മുത്തമ്പി , പി കെ പുരുഷോത്തമൻ, ഗോപി ചെറു വോട്ട് പ്രസംഗിച്ചു.
Discussion about this post