തിക്കോടി: കെ പി സി സി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന കരിദിനത്തിൻ്റെ ഭാഗമായി തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു.

കെ പി രമേശൻ, മണ്ഡലം പ്രസിഡണ്ട് രാജീവൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ കെ രതീഷ്, ബിനു കാരോളി, സുവീഷ് പള്ളിത്താഴ, ജയകൃഷ്ണൻ ചെറുകുറ്റി, അഷറഫ് അങ്ങാടി, ജയചന്ദ്രൻ തെക്കെക്കുറ്റി, ഒ കെ മോഹൻ, സോണി രാജ് മനയിൽ നേതൃത്വം നൽകി.

Discussion about this post