കോഴിക്കോട് : മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ.പി.ഉമ്മർ പുരസ്കാരം ഉഷ സി നമ്പ്യാർ രചിച്ച ‘ആരായിരുന്നവർ’ കവിതാ സമാഹാരത്തിന് ലഭിച്ചു. അളകാപുരിയിൽ വെച്ച് നടന്ന കെ പി ഉമ്മർ അനുസ്മരണ ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പുരസ്കാരം സമ്മാനിച്ചു. ന്യൂസ് ടൈം മാഗസിൻ മാനേജിംഗ് എഡിറ്റർ രാഗേഷ് ശങ്കർ പുത്തലത്ത് പ്രശസ്തി
പത്രവും നൽകി. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ പ്രൊഫസർ സമദ് മങ്കട അധ്യക്ഷത വഹിച്ചു. അഡ്വ. എം രാജൻ, റഹിം പൂവാട്ടുപറമ്പ്, എം വി.കുഞ്ഞാമു, അഡ്വ. ഫസൽ പറമ്പാടൻ, ഗിരീഷ് പെരുവയൽ, ചലച്ചിത്ര നിർമ്മാതാവ് ഷാജി കട്ടുപ്പാറ, ചലച്ചിത്ര നിർമ്മാതാവ് ഡോക്ടർ എൻ എം ബാദുഷ, നടൻ വിജയൻ വി നായർ, സംവിധായകൻ നൗഷാദ്
ഇബ്രാഹിം, ഉറൂബിന്റെ മകനും ചിത്രകാരനുമായ ഇ സുധാകരൻ, സപര്യ കലാക്ഷേത്ര പ്രിൻസിപ്പാൾ രജനി പ്രവീൺ, ടി പി ഭാസ്കരൻ, രജനി സുരേഷ്, തച്ചിലോട്ട് നാരായണൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post