കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖില്‍ രാജിനെ (29) യാണ് പൊലീസ് പിടികൂടിയത്.
മാറാട് ഉത്സവ ആഘോഷത്തിനിടെയാണ് പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും ആക്രമിക്കുകയും ചെയ്തത്. അക്രമത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മാറാട് പൊലീസ് രഹസ്യ സങ്കേതത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ നീക്കങ്ങള്‍ പോലീസ് രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.
പുതിയാപ്പയില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാറാട് പൊലീസ് സ്റ്റേഷനിലെ എസ് ഐമാരായ ഹരീഷ്, കെ വി ശശികുമാര്‍, എ എസ് ഐ പി മുഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഡാനി തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ കെ പ്രതീപ് കുമാര്‍, ഷിബില എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.. തുടർന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Discussion about this post