കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് നാൽപ്പതോളം പേർക്ക് പരിക്ക്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 3. 40 ഓടെയാണ് അപകടം.

കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്കു പോയ മറ്റൊരു ബസുമാണു കൂട്ടിയിടിച്ചത്. ബസുകൾ നല്ല വേഗത്തിലായിരുന്നെന്നും, ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണു രണ്ടാമത്തെ ബസ് ഇടിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Discussion about this post