
കോഴിക്കോട്: ആവിക്കല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ സര്‍വേ നടപടികള്‍ പുനാരാരംഭിച്ചതോടെ പ്രതിഷേധവും കടുത്തു. കോര്‍പറേഷന്റെ തീരുമാന പ്രകാരമാണ് സര്‍വേ നടപടികള്‍ വീണ്ടും തുടങ്ങിയത്.

നേരത്തെ, സര്‍വേ നടപടികള്‍ തുടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്നും നാട്ടുകാര്‍ തീരദേശ പാത ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. സര്‍വേ നടപടികൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ ഇന്നും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധം മുന്നില്‍ കണ്ട് വന്‍ പൊലീസ് വിന്യാസം സ്ഥലത്തുണ്ട്. 300 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. അതിരാവിലെ തന്നെ സര്‍വേക്കായി ജീവനക്കാരും, സുരക്ഷക്കായി പൊലീസും സ്ഥലത്തെത്തി. നിര്‍ദിഷ്ട പ്രദേശത്തെ, സര്‍വേക്കായി തയ്യാറാക്കുകയാണ് ആദ്യം. ശേഷം നാളെ മുതല്‍ സര്‍വേ നടപടികള്‍ ഔദ്യോഗികമായി തുടങ്ങാനാണ് തീരുമാനം.

അതേസമയം, ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. സ്ഥിരം സമരപ്പന്തലിൻ്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതോടെയാണ് ജനം റോഡിലിറങ്ങി പ്രതിഷേധം തുടങ്ങിയത്. റോഡില്‍ കിടന്ന് തീരദേശ പാത നാട്ടുകാര്‍ ഉപരോധിക്കുകയാണ്.

പ്രതിഷേധത്തിനിടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് മാലിന്യ പ്ലാന്റിനെതിരെ സമരം ശക്തമായതോടെ സ്ഥലം എം പി എം കെ രാഘവന്‍ സ്ഥലത്തെത്തി. സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് എം പി ആവശ്യപ്പെട്ടു.




































Discussion about this post