കോഴിക്കോട്: വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നടുവട്ടം ആദീപ് മഹലിൽ ആദീപിനെ (32) യാണ് കോടതി റിമാന്റ് ചെയ്തത്. ഇയാളെ കോടതി റിമാൻ്റ് ചെയ്തു. ബേപ്പൂർ ഇൻസ്പെക്ടർ വി സജിത്തിന്റെ നേതൃത്വത്തിൽ നടുവട്ടത്തെ പ്രതിയുടെ ബന്ധുവീടിന് സമീപംവെച്ചാണ് അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് യുവതിയെ ഗോവയിലേയ്ക്ക് തട്ടിക്കൊണ്ടുപോവുകയും ലഹരിവസ്തു നൽകി പീഡിപ്പിച്ചുവെന്നുമാണ് കേസ്. യുവതിയുടെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ വിറ്റ പണം തീർന്നപ്പോൾ തിരികെയുള്ള യാത്രയിൽ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ യുവതിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് മനോനില തെറ്റിയ നിലയിൽ പെൺകുട്ടിയെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്.
മംഗളൂരുവിൽ നിന്ന് യുവതിയെ പൊലീസ് കോഴിക്കോടെത്തിച്ച് കോടതിയിൽ ഹാജരാക്കുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം മാനസികനില വീണ്ടെടുത്ത യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. എസ് ഐ സി അബ്ദുള്‍ വഹാബ്, എ എസ് ഐ പി അരുണ്‍, സീനിയര്‍ സി പി ഒ വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Discussion about this post