കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ ജൂനിയര്‍ പിജി വിദ്യാര്‍ത്ഥിക്ക് നേരെ സീനിയര്‍ പിജി വിദ്യാര്‍ത്ഥികളുടെ റാഗിങുമായി ബന്ധപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.പ്രിൻസിപ്പലിൽ നിന്നും നോട്ടീസ് മുഖാന്തിരമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തത്. ഏപ്രിലില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.റാഗിംഗിനെ തുടര്‍ന്ന് ഓര്‍ത്തോ വിഭാഗം പി ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ട് നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി ആറ് മാസത്തേക്ക് സസ്പെന്‍റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ റാഗിംഗിനിരയായ വിദ്യാര്‍ത്ഥി ഇതു വരെയും പരാതി നൽകാതിരുന്നത് പൊലീസ് കേസെടുക്കാതിരിക്കാൻ കാരണമായി.
Discussion about this post