കോഴിക്കോട് : ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമിച്ച ജീവനക്കാരെ പിടികൂടി. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാരെയാണ് വിജിലന്‍സ് പിടികൂടിയത്. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.
അന്തേവാസികള്‍ക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലര്‍ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവര്‍ക്കുമെതിരെ വിജിലന്‍സ് വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തു. ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വര്‍ഷവും വിജിലന്‍സ് പിടികൂടിയിരുന്നു. വിജിലന്‍സ് നല്‍കിയ വിവരങ്ങള്‍ ഡി എം ഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡി എം ഒ തുടര്‍ നടപടികള്‍ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Discussion about this post