കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയില്‍ മുകേഷിന് (35) പത്ത് വര്‍ഷത്തെ കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു.
കോഴിക്കോട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷ നിയമം 307, 324, 323, 341 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നല്‍കണം.
മേയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം. കരിവിശ്ശേരിയിലെ വീട്ടില്‍ നിന്ന് നടക്കാവിലുള്ള ട്യൂഷന് സെന്ററിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ യുവതിയുടെ വീടിന്റെ സമീപത്തുള്ള റോഡില്‍ വച്ച് പ്രതി യുവതിയെ തടഞ്ഞു നിര്‍ത്തി കുപ്പികൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പ്പികയും ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി പിന്നീട് കോടതിയില്‍ കീഴടങ്ങി.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. ചേവായൂര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ കെ.കെ. ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക്, അഡ്വക്കറ്റ് സന്തോഷ്.കെ.മേനോന്, അഡ്വക്കറ്റ് കെ. മുഹ്സിന എന്നിവര്‍ ഹാജരായി.
Discussion about this post