കോഴിക്കോട്: യുവതിക്കും ഒമ്പതു വയസ്സുള്ള മകള്‍ക്കും നേരെ ഭർത്താവിൻ്റെ ക്രൂരമര്‍ദ്ദനം. താമരശ്ശേരിയിലാണ് സംഭവം. മകളുടെ ദേഹത്തേക്ക് തിളച്ച വെള്ളം ഒഴിക്കുകയും ഭാര്യ ഫിനിയുടെ ചെവി കടിച്ചു മുറിക്കുകയും ചെയ്തു. യുവതിയുടെ മുഖത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്.
സൈക്കിൾ വേണമെന്ന് പറഞ്ഞതിനാണ് മകളെ ഉപദ്രവിച്ചത്. ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നത് പതിവാണെന്നും ഭാര്യ ഫിനി പറഞ്ഞു. അതിക്രമവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷാജിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണത്തിൽ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post