
കൊയിലാണ്ടി: മലബാർ ഐ ഹോസ്പിറ്റലും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്ററും സംയുക്തമായി സൗജന്യ മെഗാ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കൊയിലാണ്ടി സർക്കിൾ
ഇൻസ്പെക്ടർ സുനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ലളിത, എ പി ഹരിദാസ്, റഷീദ് മൂടാടി, സഹീർ ഗാലക്സി, സയ്യിദ് ഹാരിസ് ബാഫഖി, ശ്യാംലാൽ
പ്രസംഗിച്ചു.
മലബാർ ഐ ഹോസ്പിറ്റൽ മാനേജർ സയ്യിദ് അൻവർ മുനഫർ സ്വാഗതവും ഹോസ്പിറ്റൽ ഡയരക്ടർ സുനിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി
പി കെ റിയാസ്, മുത്തുകോയ തങ്ങൾ, റാഫി, സുരേഷ്, പി കെ ഹാഷിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Discussion about this post