കൊയിലാണ്ടി: പ്രമുഖ അഭിഭാഷകൻ കെ കെ ചന്ദ്രൻ്റെ ഛായാചിത്ര
അനാച്ഛാദനത്തോടനുബന്ധിച്ച് ‘ഓർമകളിലൂടെ കെ കെ സി…’ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.

കെ കെ സി യുടെ തട്ടകമായിരുന്ന കൊയിലാണ്ടി കോടതി പരിസരത്ത് സംഘടിപ്പിപ്പിച്ച ഫോട്ടോ പ്രദർശനം കൊയിലാണ്ടി ജുഡിഷ്യൽ മജിസ്ട്രേറ്റ് ശ്രീജ ജനാർദ്ദനൻ നായർ ഉദ്ഘാടനം ചെയ്തു.

ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി സത്യൻ അദ്ധ്യക്ഷത വഹിച്ചു.
അഭിഭാഷകരായ ഉമേന്ദ്രൻ, പി ടി ബിനോയ് ദാസ്, ടി എൻ ലീന എന്നിവർ പ്രസംഗിച്ചു.
Discussion about this post