കൊയിലാണ്ടി: വിയ്യൂരിൽ വൻ ചീട്ടുകളി സംഘത്തെയും 45 ലിറ്റർ വാഷും പിടികൂടി. വിയ്യൂർ രാമ തെരു ബാലവിഹാർ വീട്ടിൽ വെച്ചായിരുന്നു ചീട്ടുകളി.
സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനായ പ്രബീഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്.

ബാലവിഹാറിൽ ചീട്ടുകളിയിലേർപ്പെട്ട 12 അംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3,63, 050 രൂപയും പിടികൂടി.തുടർന്ന്, വീടിന് മുകളിൽ തയ്യാറാക്കി വെച്ച 45 ലിറ്ററോളം വാഷും പിടികൂടി.

കൊയിലാണ്ടി സി ഐ എൻ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ എം എൻ അനൂപ്, രഘു, എ എസ് ഐ അഷറഫ്, സി പി ഒ സിനുരാജ്, ഷെറിൻ രാജ്, അജയ് രാജ്, തുടങ്ങിയവരാണ് റെയ്ഡ് സംഘത്തിലുണ്ടായിയിരുന്നത്. എസ് ഐമാരായ എൻ ബാബുരാജ്, പി ഗിരിഷ് കുമാറുമാണ് കേസ് അന്വേഷിക്കുന്നത്.


Discussion about this post