കൊയിലാണ്ടി: സിനിമയെന്ന സ്വപ്നത്തിലേക്ക് ചുവട് വെയ്ക്കുകയാണ് കൊയിലാണ്ടിയിലെ കലാകാരന്മാർ. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും കലാകാരന്മാർ ഒത്തുചേർന്ന് നിലവിൽ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹായങ്ങൾ സ്വീകരിച്ച് ആകാശ് പ്രകാശ് മ്യൂസിക് ആൻ്റ് എൻറർടെയിൻമെൻ്റ് ബാനറിൽ നിർമ്മിച്ച ‘വൈരി’ എന്ന ഹ്രസ്വചിത്രത്തിൻ്റെ പ്രിവ്യു ഷോ നടത്തി.

രഞ്ജിത് ലാലിൻ്റെ ആശയത്തിൽ പ്രകാശ് നിർമ്മിച്ച 19 മിനുട്ട് ദൈർഘ്യമുള്ള ‘വൈരി’ സംവിധാനം ചെയ്തത് പ്രശാന്ത് ചില്ല’യാണ്. ഇദ്ദേഹത്തിൻ്റെ രണ്ടാമത്തെ സംരംഭമാണ് വൈരി. കൊയിലാണ്ടിയിലെ തക്കാര ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രീ വ്യു ഷോയ്ക്ക് ശേഷം

‘പുഴു’ എന്ന സിനിമയിലെ വിശേഷ വ്യക്തിത്വങ്ങളായ അപ്പുണ്ണിശശി, ശിവദാസ് പൊയിൽക്കാവ് എന്നിവരെ ടീം വൈരി ആദരിച്ചു. നവാസ് വള്ളിക്കുന്ന്, ഷാജി പട്ടിക്കര, രതിൻ രാധാകൃഷ്ണൻ, സത്യേന്ദ്രൻ പൊയിൽക്കാവ്, നൗഷാദ് ഇബ്രാഹിം, ഡോ. ജാസിക് അലി, നികേഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു.



Discussion about this post