കൊയിലാണ്ടി: ട്രെയിൻതട്ടി വയോധികൻ മരിച്ചു.കൊയിലാണ്ടി പയറ്റുവളപ്പിൽ ക്ഷേത്രത്തിന് സമീപമാണ് വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.കെ കെ സി സൈക്കിൾമാർട്ട് ഉടമ കൊയിലാണ്ടി കോതമംഗലം കുന്നത്ത് പറമ്പ് ശിവാനന്ദൻ (69) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം.

വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേന മൃതദേഹം ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും

Discussion about this post