കൊയിലാണ്ടി: കടലമണി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെ മകൾ തൻവി (4) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിൽ കടല കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അമ്മ : ശരണ്യ
Discussion about this post