കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കേരള വനിതാകമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച “ലിംഗനീതി തേടുന്ന പെണ്ണകങ്ങൾ”എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ സെമിനാർ സംഘടിപ്പിച്ചു. കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മുഖ്യാതിഥിയായി.
സ്ഥിരം സമിതി അധ്യക്ഷ രായ എം ഷീല, വി കെ അബ്‌ദുൽ ഹാരിസ്, സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല, പ്രസംഗിച്ചു. വുമൺ ഇൻ ഇന്ത്യ ടെക്‌നിക്കൽ കണ്സൾട്ടന്റ് പീജ രാജൻ ക്ലാസ് അവതരിപ്പിച്ചു.ഐ സി സി എസ് സൂപ്പർവൈസർ രമ്യാവിനീഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ നന്ദിയും പറഞ്ഞു
Discussion about this post