കോഴിക്കോട്: ജില്ലയിലെ സൈനികരുടെയും അർധസൈനികരുടെയും കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻ്റ് കെയറിന്റെ നേതൃത്വത്തിൽ പുൽവാമ അനുസ്മരണദിനം ആചരിച്ചു. ദീപം തെളിയിച്ചും വീരമൃത്യു വരിച്ച ജവാന്മാരുടെ ഛായാപടങ്ങളിൽ പുഷ്പാർച്ചന നടത്തിയുമാണ് ആചരിച്ചത്.
കെ ഹരിനാരായണൻ, എ കെ അഖിൽ (മുചുകുന്ന്), പി പി സരോഷ്, സി ജിതേഷ്, വിവി രാംജിത് (കൊയിലാണ്ടി), സുഭാഷ് ചേലിയ, കെ കെ വിനോദ് (കൊല്ലം), അനൂപ് (മുത്താമ്പി) നേതൃത്വം നൽകി.
ജില്ലയിലെ പത്തോളം കേന്ദ്രങ്ങളിൽ കാലിക്കറ്റ് ഡിഫെൻസിന്റെ പ്രവർത്തകർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
Discussion about this post