കൊയിലാണ്ടി: കേരളാ സർക്കാറിൻ്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കരനെൽ കൃഷി ആരംഭിച്ചു. വിത്തിടൽ ചടങ്ങ് മുൻസിപ്പാലിറ്റി ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു.

വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, കൗൺസിലർ അജിത് മാസ്റ്റർ, കൃഷി ഓഫിസർ ആർ ശുഭശ്രീ, പോലീസ് ഇൻസ്പെക്ടർ എൻ സുനിൽ കുമാർ, കൃഷി അസിസ്റ്റൻറ് എം ജിതിൻ,
തൊഴിലുറപ്പ് പദ്ധതി എ ഇ സി ആർ അശ്വതി, തൊഴിലുറപ്പ് തൊഴിലാളികൾ, പോലീസ് സേനാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ഇൻസ്പെക്ടർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയുടെ മേൽനോട്ടം നടത്തുന്നത് കർഷക അവാർഡ് ജേതാവ് എസ് സി പി ഒമാരായ ഒ കെ സുരേഷ്, രാകേഷ്, സി പി ഒ സി പ്രദീഷ് എന്നിവർ ചേർന്നാണ്. പൂമുഖം ഇബ്രാഹിം എന്നയാളുടെ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. ഇതേ സ്ഥലത്ത് ഈ വർഷം പച്ചക്കറി കൃഷിയും ചെയ്തിരുന്നു.

Discussion about this post