കൊയിലാണ്ടി: പോലീസ് സ്റ്റേഷനുവേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് എം എൽ എ കാനത്തിൽ ജമീല വിളിച്ചു ചേർത്ത അവലോകന യോഗം പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ നടന്നു. ബജറ്റിൽ 3 കോടി വകയിരുത്തിയതിൻ്റെ ഭാഗമായാണ് പുതിയ രൂപരേഖ തയ്യാറാക്കുന്നത്.
നിലവിലുള്ള പോലീസ് സ്റ്റേഷൻ്റെ വടക്ക് ഭാഗത്തായി ഉള്ള പഴയ 4 ക്വാർട്ടേഴ്സുകൾ പൊളിച്ചു മാറ്റി തൽസ്ഥാനത്ത് നിർമ്മിക്കാനാണ് തീരുമാനമായത്. ഈ പഴയ കെട്ടിടങ്ങൾ വേഗത്തിൽ പൊളിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കാനും പുതുതായി നിർമ്മിക്കുന്ന പോലീസ് സ്റ്റേഷൻ്റെ വിശദമായ ഡിസൈൻ, പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കാൻ എൻ.ഐ.ടി കോഴിക്കോട്, പൊതുമരാമത്ത് ആർകിടെക്ട് വിഭാഗം എന്നിവരുമായി സംസാരിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ എം.എൽ.എ യെ കൂടാതെ അഡീഷണൽ എസ്.പി എം.പ്രദീപ് കുമാർ, ഡി.വൈ.എസ്.പി ഹരിപ്രസാദ് ആർ , പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ ആർ.സിന്ധു, കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ, പൊതുമരാമത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ മുഹമ്മദ് ഷെഫീഖ്, കേരള പോലീസ് അസോസിയേഷൻ ഭാരവാഹികളായ അഭിജിത് ജി.പി, വിജയൻ എ, ഗിരീഷ് കെ.കെ എന്നിവർ പങ്കെടുത്തു.
Discussion about this post