കൊയിലാണ്ടി: നഗരസഭയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. കൊയിലാണ്ടി ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള 20 ഓളം ഹോട്ടലുകളിലും കൂൾബാറുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്തിയത്.

നാലു ഹോട്ടലുകൾ അടച്ചു പൂട്ടുന്നതിനായി നിർദ്ദേശം നൽകി. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ അവ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.

വിവിധ കടകളിൽ നിന്ന് സർക്കാർ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു. പരിശോധന സ്‌ക്വാഡിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കെ പി രമേശൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി കെ ഷീബ, കെ കെ ഷിജിന പങ്കെടുത്തു.
വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Discussion about this post