കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കേരള മോട്ടോർ വാഹനവകുപ്പും സംയുക്തമായി കൊയിലാണ്ടി വ്യാപാര ഭവനിൽ ‘മോട്ടോർ വാഹന നിയമ ഭേദഗതികൾ 2022’ ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി ജോ. ആർ ടി ഒ കെ പി ദിലീപ് ഉദ്ഘാടനം ചെയ്തു.
ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി സത്യൻ അധ്യക്ഷത വഹിച്ചു.
അഡ്വ. ജി പ്രവീൺ കുമാർ, എ എം വി ഐ എസ് പി അനൂപ് ക്ലാസെടുത്തു. കൊയിലാണ്ടി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി ടി ഉമേന്ദ്രൻ, വി ധധേഷ്, എ എം വി ഐ കെ രഞ്ജിത് പ്രസംഗിച്ചു.
Discussion about this post