കൊയിലാണ്ടി: നഗരസഭയിലെ ഒൻപത് വാർഡുകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആനയിടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സഹജീവികളോടുള്ള ആദര സൂചകമായാണ് സർവകക്ഷികളുടെ നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
നഗരസഭയിലെ 17, 18, 25 മുതൽ 31 വരെ വാർഡുകളിലുമാണ് ഹർത്താൽ ആചരിക്കുന്നത്. കാക്രാട്ട്കുന്ന് (17), അറുവയൽ (18), അണേല കുറുവങ്ങാട് (25), കണയങ്കോട് (26), വരകുന്ന് (27), കുറുവങ്ങാട് (28), മണമൽ (29), കോമത്തകര (30), കോതമംഗലം (31) വാർഡുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
കുറുവങ്ങാട്, ഊരള്ളൂർ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. കുറുവങ്ങാട് തൈക്കണ്ടി അമ്മുകുട്ടി (78), ഊരള്ളൂർ കാര്യത്ത് വടക്കയിൽ രാജൻ (68), കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68) എന്നിവരാണ് മരണപ്പെട്ടത്.
Discussion about this post