കൊയിലാണ്ടി: ഗവ. ആശുപത്രിയിൽ ആവശ്യമായ നിയമനങ്ങൾ നടത്തണമെന്നും, ഫീവർ ക്ലീനിങ്ങ് തുടങ്ങണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ ഉടനടി നടപടിയെടുക്കണമെന്നാവശ്യ പ്പെട്ട് സൗത്ത് മണ്ഡലം കോൺഗ്രസ് കമിറ്റി ധർണ്ണാ സമരം നടത്തി.

ഡി സി സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, കെ പി വിനോദ് കുമാർ, കെ സുരേഷ് ബാബു, രജീഷ് വെങ്ങളത്ത് കണ്ടി, പി വി ആലി, നിധിൻ നടേരി, സായിഷ് കുമാർ, പി വി വേണുഗോപാൽ, പി വി സതീശൻ പ്രസംഗിച്ചു.

Discussion about this post