കൊയിലാണ്ടി: കൊയിലാണ്ടി ടൗണിൽ വൻ തീപിടുത്തം, സിദ്ധിഖ് പള്ളിയുടെ ഖബർസ്ഥാനിലാണ് തീപിടുത്തമുണ്ടായത്.
പരിസരമെല്ലാം വൃത്തിയാക്കി മാലിന്യങ്ങൾ കൂട്ടിയിട്ടതിലാണ് തീ പടർന്നത്. പുറത്തുനിന്നുള്ള ആളുകൾ ഇവിടെ ഭക്ഷണമാലിന്യങ്ങൾ കൊണ്ടിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൊയിലാണ്ടി അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചതിനു പിന്നാലെ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ.പ്രദീപന്റ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തി തീയണച്ചു. ട്രാഫിക് എസ്ഐ കെ.ശശിധരന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.
Discussion about this post