കൊയിലാണ്ടി: ദേശീയ പാതയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാദാപുരം ചെക്യാട് കെ എം അഷീൻ (27) ആണ് മരിച്ചത്. ഇന്നു രാവിലെ 8.30 യോടെ കൊയിലാണ്ടി മുരളി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
നാദാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനിടെ ബൈക്കിൽ ലോറിയിടിക്കുകയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ.
Discussion about this post