കൊയിലാണ്ടി: ബി ഇ എം യു പി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവും നടത്തി. സി എസ് ഐ ഡയോസിസ് ഓഫ് മലബാർ ബിഷപ് റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം നിർവഹിച്ചു.

റവ. ജേക്കബ് ഡാനിയേൽ, റവ. സി കെ ഷൈൻ, ലേ സെക്രട്ടറി ഡെൻസിൽ ജോൺ, കോർപ്പറേറ്റ് മാനേജർ റവ. സുനിൽ പുതിയാട്ടിൽ, വിദ്യാഭ്യാസ ബോർഡ് മെമ്പർ റവ. സാജു ബെഞ്ചമിൻ, ലോക്കൽ മാനേജർ റവ. ബിജോളിന്റ് ജോസഫ്, പ്രധാനാധ്യാപകൻ കെ ഗിരീഷ് പ്രസംഗിച്ചു.

അധ്യാപകർ, പി ടി എ ഭാരവാഹികൾ, വിദ്യാർഥികൾ, സഭാംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ പങ്കെടുത്തു.
Discussion about this post