കൊയിലാണ്ടി: അച്ഛനും സഹോദരിക്കുമൊപ്പം കുളിക്കാനിറങ്ങിയ ബാലൻ മുങ്ങി മരിച്ചു. എളാട്ടേരി മേറങ്ങാട്ട് സുകേഷ് കുമാറിന്റെയും ജോഷിബയുടെയും മകൻ ആൽവിൻ കൃഷ്ണയാണ് (14) ആണ് മേലൂർ കൊണ്ടം വള്ളി ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്. തിരുവങ്ങൂർ എച്ച്എസ്എസിലെ വിദ്യാർഥിയാണ്. വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം.

ശബരിമലക്ക് പോകാൻ വൃതമെടുത്തതായിരുന്നു. കുളിക്കുന്നതിനിടയിൽ കാണാതായതിനെ തുടർന്ന് ഒപ്പമുള്ളവരും നാട്ടുകാരും ചേർന്ന് തെരഞ്ഞ് ആൽവിനെ മുങ്ങിയെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹംപോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
സഹോദരി: ലാവണ്യ

Discussion about this post