കൊയിലാണ്ടി: യുദ്ധത്തിനെതിരേ മഹിളാ കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇനിയൊരു യുദ്ധം വേണ്ട സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് പി രത്നവല്ലി ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി കെ എം സുമതി മുഖ്യ പ്രഭാഷണം നടത്തി. ലീല കോമത്തുകര, പി പി നാണി, കോമളവല്ലി, കെ കെ സതി, വി വി സുധാകരൻ, എം സതീഷ് കുമാർ, കെ പി നിഷാദ് പ്രസംഗിച്ചു.
Discussion about this post